ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി ഡോ. പ്രൊഫ. സയിദ് അലി നദീം റസവിയുടെ അധ്യക്ഷതയിൽ ചേർ
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ
ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി ഡോ. പ്രൊഫ. സയിദ് അലി നദീം റസവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 85 മത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സമ്മേളനത്തിനായി പ്രൊഫ. മൃദുല മുഖര്‍ജിയെ പ്രസിഡന്റായും പ്രൊഫ. രാജ് ശേഖര്‍ ബസുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇര്ഫാന് ഹബീബ്, ഡോ. രാജന് ഗുരുക്കള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കും.
ഡോ.മാനസ് ദത്ത ട്രഷററായും നവേന്ദ്ര ശര്‍മ, ഇനായത്തുള്ള ഖാന് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഗവ. ബ്രണ്ണന്‍ കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. വിനോദന്‍ നാവത്ത് ഉൾപ്പെടുന്ന 20 എക്സിക്യൂട്ടീവ് അംഗങ്ങളെയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.
ബ്രണ്ണൻ കോളേജിൽ നടന്ന 84 മത് ചരിത്ര കോൺഗ്രസ്സിന്റെ അധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ ആയിരുന്നു.
- Log in to post comments