പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി: ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും വെരിഫിക്കേഷനും ജനുവരി ആറ് മുതല്‍
പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്-എം.എസ്.പി) (സ്പെഷല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്.സി/എസ്.ടി ആന്റ് ഡയറക്ട് റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 484/2024, 740/2024) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ, പ്രമാണ പരിശോധന എന്നിവ ജനുവരി 06, 07, 08, 09, 12, 13, 14, 15 തീയതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായ അഡ്മിഷന് ടിക്കറ്റും രേഖകളും പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അഡ്മിഷന് ടിക്കറ്റില്‍ പറയുന്ന തീയതിയിലും സ്ഥലത്തും യഥാസമയം ഹാജരാകണം. കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന അതേ ദിവസം തന്നെ പി.എസ്.സിയുടെ മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സല്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍- 0483 2734308.
- Log in to post comments