Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം ഓഫീസില്‍ വെച്ച് സിറ്റിങ് നടത്തുന്നു.

 താനാളൂര്‍ വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ 2026 ജനുവരി  24നും നടുവട്ടം, കുറ്റിപ്പുറം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 27നും തിരുന്നാവായ, അനന്താവൂര്‍ വില്ലേജുകളിലെ അപേക്ഷകള്‍ 28നും, കാട്ടിപരുത്തി, എടയൂര്‍, ഇരിമ്പിളിയം വില്ലേജുകളിലെ അപേക്ഷകള്‍ 29നും സ്വീകരിക്കും.

തലക്കാട്, വെട്ടം വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ 2026 ഫെബ്രുവരി ഏഴിനും തിരൂര്‍, തൃക്കണ്ടിയൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 10നും പുറത്തൂര്‍ വില്ലേജിലെ അപേക്ഷകള്‍  12നും, മംഗലം വില്ലേജിലെ അപേക്ഷകള്‍  17നും തൃപ്രങ്ങോട് വില്ലേജിലെ അപേക്ഷകള്‍ 19നും ആതവനാട്, കുറുമ്പത്തൂര്‍ വില്ലേജുകളിലെ അപേക്ഷകള്‍ 21നും മാറാക്കര, മേല്‍മുറി വില്ലേജുകളിലെ അപേക്ഷകള്‍ 24നും കോട്ടക്കല്‍, ഒതുക്കുങ്ങല്‍, പൊന്മള വില്ലേജുകളിലെ അപേക്ഷകള്‍ 26നും സ്വീകരിക്കും.

 ആലങ്കോട് വില്ലേജില്‍ നിന്നുള്ള അപേക്ഷകള്‍ 2026 മാര്‍ച്ച് 10നും നന്നംമുക്ക് വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 12നും മാറഞ്ചേരി വില്ലേജിലെ അപേക്ഷകള്‍ 17നും, പെരുമ്പടപ്പ് വില്ലേജിലെ അപേക്ഷകള്‍ 23നും വെളിയങ്കോട് വില്ലേജിലെ അപേക്ഷകള്‍ 25നും എടപ്പാള്‍, വട്ടംകുളം വില്ലേജുകളിലെ അപേക്ഷകള്‍ 28നും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832732001

 

date