"ഉയരെ" ജന്‍ഡര്‍ ക്യാമ്പയിന്റെയും 'ഡ്രീം കാച്ചര്‍' തനതു പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു
സ്ത്രീകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനുവരി ഒന്നു മുതല്‍ 'ഉയരെ' സംസ്ഥാനതല ജന്‍ഡര്‍ ക്യാമ്പയിനിന് തുടക്കമാവുന്നു. ഇതോടനുബന്ധിച്ച് 'ഉയരെ' നയിചേതന 4.0 ദേശീയ ക്യാമ്പയിന്റെയും ജില്ലാതല പദ്ധതിയായ ഡ്രീം കാച്ചറിന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ജില്ലയിലെ പ്രായം കുറഞ്ഞ പൈലറ്റ് മറിയം ജുമാന ഉദ്ഘാടനം നിര്‍വഹിച്ചു. വരുമാനദായക തൊഴില്‍ മേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 'ഉയരെ' സംസ്ഥാനതല ജെന്‍ഡര്‍ ക്യാമ്പയിന് തുടക്കമാകുന്നത്. സമഗ്ര മേഖലയിലെയും തൊഴില്‍ രംഗത്തേക്ക് ലിംഗ വിവേചനമില്ലാതെ കടന്നു ചെല്ലാനും സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനും പ്രോത്സാഹിപ്പിക്കുക, സമാന താല്പര്യമുള്ള സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക എന്നിവയാണ് 'ഡ്രീം ക്യാച്ചര്‍' പദ്ധതി ലക്ഷ്യമാക്കുന്നത് ചടങ്ങില്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷന് കോര്‍ഡിനേറ്റര്‍ രഗീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ് സ്വാഗതം പറഞ്ഞു . ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്) സ്വാതി ചന്ദ്രമോഹന് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഡ്രീം കാച്ചര്‍ പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും മറിയം ജുമാന നിര്‍വഹിച്ചു. കെ ഡിസ്ക് അസോസിയേറ്റ് ഡയറക്ടര്‍ സി.ബി അക്ബര്‍അലി, ഡി.പി.എം അഭിജിത് മാരാര്‍, സ്നേഹിത കൗണ്‍സിലര്‍ രേഷ്മ എന്നിവര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ സി.ഡി.എസ് ചെയര്പേഴ്സണ്മാര്, കുടുംബശ്രീ ഡി.പി.എം, സ്നേഹിത സ്റ്റാഫ്, എഫ്.എന്‍.എച്ച് ഡബ്ല്യൂ ജില്ലാ ആര്.പി മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments