മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി; അപേക്ഷ ക്ഷണിച്ചു
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്കും പ്രതിമാസം ആയിരം രൂപ ഒരു വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകള്‍ www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് തൃശ്ശൂര്‍ ഫോണ്‍: 0487 2331016, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തലപ്പിള്ളി 0488 4235660, ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച്, കൊടുങ്ങല്ലൂര്‍ 0480 2808060, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, ചാലക്കുടി 0480 2706187, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ചാവക്കാട് 0487 2508979, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഇരിങ്ങാലക്കുട 0480 2821652.
- Log in to post comments