Skip to main content

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ; ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ (സിംഗിള്‍ യൂസ് പ്ലാസ്റ്റിക്) നിയന്ത്രണവും നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്  നിരോധനം, പ്ലാസ്റ്റിക് വേസ്റ്റ്  മാനേജ്‌മെന്റ് ചട്ടങ്ങളിലെ മാര്‍ക്കിങ്, ലേബലിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍, ഉല്‍പ്പാദകര്‍, റിസൈക്ലര്‍മാര്‍, വിതരണക്കാര്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സാണ് നടന്നത്. 2016 ല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സിലെ ചട്ടങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ. സുനില്‍കുമാര്‍, തദ്ദേശ വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ,

എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ സുചിത്ര, അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാരായ ലിസ് മരിയ, കൃത്യ, കൃഷ്ണപ്രിയ എന്നിവര്‍ പങ്കെടുത്തു.

 

 

date