Post Category
ഗതാഗതനിരോധനം
ഉളിയക്കോവില്‍-നായേഴ്സ് ഹോസ്പിറ്റല്‍ റോഡില്‍ ആര്‍ടെക് ഫ്ളാറ്റ് സമുച്ചയത്തിന് മുന്‍വശത്ത് അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി ഒന്ന് വരെ ഗതാഗതം നിരോധിക്കും. നായേഴ്സ് ആശുപത്രി പരിസരത്ത് നിന്നും ഉളിയക്കോവിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുന്നത്താനം വഴി തിരിഞ്ഞ് പോകണം. ഉളിയക്കോവിലില്‍ നിന്നും കൊല്ലത്തേക്കുള്ള വാഹനങ്ങള്‍ പുന്നമൂട്ടില്‍ നിന്നും തിരിഞ്ഞ് രണ്ടാംകുറ്റി വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments