Post Category
അദാലത്ത് ജനുവരി ഏഴിന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ 2026 ജനുവരി ഏഴിന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍ (റിട്ട.), മെമ്പര്‍മാരായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും.
date
- Log in to post comments