Post Category
പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ അദാലത്ത് നടത്തി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി. മരണപ്പെട്ടവരുടെയും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഗുണഭോക്താക്കളുടെയും വായ്പകള്‍ തീര്‍പ്പാക്കുന്നതിനായാണ് അദാലത്ത് നടത്തിയത്. ഡയറക്ടറുമാരായ അഡ്വ. പി.പി ഉദയകുമാര്‍, ടി.ഡി.ബൈജു എന്നിവര്‍ പങ്കെടുത്തു. പത്തനംതിട്ട ,അടൂര്‍, പത്തനാപുരം ഓഫീസുകളിലെ 20 ഫയലുകളിലായി ആകെ 31,93,919 രൂപ ഇളവ് നല്‍കി.
date
- Log in to post comments