Post Category
*സമൃദ്ധി കേരളം-ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാം*
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന സമൃദ്ധി കേരളം- ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണമാണ് പദ്ധതി ലക്ഷ്യം. ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ അനുവദിക്കും. മൂന്ന് ശതമാനം വാര്‍ഷിക പലിശ നിരക്കിലോ, 20 ശതമാനം സബ്‌സിഡിയായോ ആനുകൂല്യം ലഭിക്കും. വനിതാ സംരംഭകര്‍, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസ്, മാനന്തവാടി ഉപജില്ലാ ഓഫീസ് എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍- 04935-296512, 9496596512
date
- Log in to post comments