Skip to main content

പതിമൂന്നാമത് ദേശീയ സരസ് മേള : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഉദ്ഘാടന സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

 

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷന്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരിയൊരുങ്ങി.  ജനുവരി രണ്ട് മുതല്‍ 11 വരെ ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്.

 

ദേശീയ സരസ് മേളയുടെ ഉദ്ഘാടന സമ്മേളനം നാളെ (ജനുവരി രണ്ട്) വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, എം പിമാരായ അബ്ദുള്‍ സമദ് സമദാനി, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

 

സരസ് മേളയുടെ വരവറിയിച്ച് ഉച്ചയ്ക്ക് രണ്ടിന് വിളംബര ഘോഷയാത്ര നടക്കും. വാദ്യഘോഷ അകമ്പടിയോടെ ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ സി ഡി എസ് അംഗങ്ങളുടെ നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.

date