Skip to main content
..

‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്’: ജീവനക്കാര്‍ക്കായി അവബോധ പരിപാടി  

 

ജീവിതശൈലീ രോഗനിയന്ത്രണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്' ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അവബോധ പരിപാടി ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, വിശ്രമം ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ജീവിതം നയിക്കാന്‍ ശ്രമിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. വ്യായാമത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഉറക്കം, ഭക്ഷണശീലം, എന്നീ വിഷയങ്ങളില്‍  വിദഗ്ധര്‍ ക്ലാസെടുത്തു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം എസ് അനു അധ്യക്ഷയായി. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ക്ലെനിന്‍ ഫ്രാന്‍സിസ് ഫെറിയ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ദിവ്യ ശശി, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫീസര്‍ മഞ്ജു, സുംബ പരിശീലക ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
 

   
 

date