Skip to main content

എക്‌സറേ ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച 12ന്

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എക്‌സറേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നടത്തുന്നതിനായി ജനുവരി 12ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. ഒരു ഒഴിവാണുള്ളത്. ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് പാറേമാവിലാണ് ഒഴിവ്. താല്‍പ്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത,  അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 15 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് ആയിരിക്കും മുന്‍ഗണന. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി എം.ആര്‍.ടി (മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി) എന്നിവയാണ് വേണ്ട യോഗ്യത. പ്രായ പരിധി  40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291782, ഇമെയില്‍: dpmnamidk@gmail.com
 

date