Skip to main content

ഡ്രൈവര്‍ നിയമനം

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 ന് സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കും. 50 വയസ് കവിയാത്ത ഏഴാം ക്ലാസ് പാസായ, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ പകര്‍പ്പും ബയോഡാറ്റയുമായി   കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04832736953.

date