പുതുവര്‍ഷത്തില്‍ വൈബ് ആകാന്‍ കളക്ടറേറ്റ് ജീവനക്കാര്‍
ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് പരിപാടിയുടെ ഭാഗമായി പത്തനംതിട്ട കലക്ടറേറ്റ് ജീവനക്കാര്‍ക്കായി സൂംബ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തില്‍ ആരംഭിച്ച ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് സൂംബ പരിശീലന പരിപാടി കലക്ടറേറ്റില്‍ സംഘടിപ്പിച്ചത്. എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
വൈബ് ഫോര്‍ വെല്‍നെസ്സ് കാമ്പയിനില്‍ ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായി സമഗ്ര ബോധവല്‍ക്കരണ പ്രചരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കാമ്പയിന്‍.
- Log in to post comments