Skip to main content

മുളക്കുഴ കോട്ട ഭാഗത്ത് കൂടി പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കും ഉള്ള ഗതാഗതം നിരോധിക്കും

പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കിഫ്‌ബി പദ്ധതിയായ മഞ്ഞിനിക്കര ഇലവുംതിട്ട  കോട്ട റോഡിൽ
 കോട്ട ജംഗ്ഷനിൽ   കലുങ്കിൻ്റെ നിർമ്മാണം ജനുവരി അഞ്ചിന് ആരംഭിക്കുകയാണ്. ആയതിനാൽ മുളക്കുഴ കോട്ട ഭാഗത്ത് കൂടി പത്തനംതിട്ടയിലേക്കും, ചെങ്ങന്നൂരിലേക്കും ഉള്ള ഗതാഗതം താൽക്കാലികമായി 60 ദിവസ കാലയളവിലേക്ക്  തിങ്കളാഴ്ച മുതൽ നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സി. എഞ്ചിനീയർ അറിയിച്ചു. ഈ ഭാഗത്ത് കൂടി കടന്നു പോകേണ്ട വാഹനങ്ങൾ കിടങ്ങന്നൂർ -കുറിച്ചുമുട്ടം- ചെങ്ങന്നൂർ റോഡ് വഴി പോകണം

date