Skip to main content

പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നു

കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്നു. 60 വയസ്സില്‍ താഴെ പ്രായവും, വാര്‍ഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപ വരെയുള്ളവരുമായ വനിതാ അംഗങ്ങള്‍ക്ക്, സി.ഡി.എസ് മുഖേന ഒരാള്‍ക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട സി.ഡി.എസ് ഓഫിസുകളുമായോ കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.

date