Skip to main content

സവിശേഷ - കാർണിവൽ ഓഫ് ദി ഡിഫറൻ്റ്: ലോഗോ പ്രകാശനം നാളെ പ്രസ് ക്ലബ്ബിൽ

 

 

 

ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, 'സവിശേഷ - കാർണിവൽ ഓഫ് ദി ഡിഫറൻ്റ്' എന്ന പേരിൽ ഒരുക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിൻ്റെ ലോഗോ 2026 ജനുവരി മൂന്നിന് ശനിയാഴ്ച തൃശൂരിൽ പ്രകാശനം ചെയ്യും.

 

ഉച്ചയ്ക്ക് 12.45ന് തൃശൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ലോഗോ പ്രകാശനം നിർവഹിക്കും. 

 

 ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായി 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാന നഗരിയിലാണ് 

ഭിന്നശേഷി സർഗ്ഗോത്സവം - 'സവിശേഷ - കാർണിവൽ ഓഫ് ദി ഡിഫറൻ്റ്' - അരങ്ങേറുക.

 

date