Skip to main content

തൈക്കാട്ടുശ്ശേരി മണപ്പുറം കടവിൽ നാല് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജലാശയങ്ങളിലെ മത്സ്യസമ്പത്തിൽ വരുന്ന കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പൺ വാട്ടർ റാഞ്ചിങ് പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയിലെ മണപ്പുറം കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത പരിപാടി ഉദ്ഘാടനം ചെയ്തു. നാല് ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെയാണ് കടവിൽ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രൊജക്റ്റ് 2025-26 പദ്ധതിയുടെ ഘടക പദ്ധതിയായ ഓപ്പൺ വാട്ടർ റാഞ്ചിങ് പ്രകാരമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തിരഞ്ഞെടുത്ത കടവുകളിൽ 50,000 കരിമീൻ, 50,000 പൂമീൻ, എട്ട് ലക്ഷം കാർപ് ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങൾ,12 ലക്ഷം കാര ചെമീൻ കുഞ്ഞുങ്ങൾ എന്നിവ നിക്ഷേപിക്കും. 

പരിപാടിയിൽ പഞ്ചായത്തംഗം  കെ പി ജോബിച്ചൻ അധ്യക്ഷനായി. ജനപ്രതിനിധികളായ  രാജേഷ് വിവേകാനന്ദ, പി ബിജു, എൻ പി പ്രദീപ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട‌ർ ഡോ. വി പ്രശാന്തൻ, എക്സ്റ്റൻഷൻ ഓഫീസർ അഞ്ജന സുനിൽ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ ഷോൺ ഷാം സുധാകർ, ജി നീതു, പ്രൊമോട്ടർമാരായ  പി എസ് ഫർസാന, മോനിഷ മോഹൻദാസ്, സന്ധ്യാകുമാരി, സുനിത പ്രഹ്ലാദൻ, കെ പി രാഖിമോൾ, കെ സന്തോഷ്, ധനേഷ് ദാസ്, എസ് വിഷ്ണു, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മത്സ്യ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date