Post Category
ടിബി/എച്ച്‌ഐവി ബോധവത്ക്കരണ- പരിശോധന ക്യാമ്പ്
ജോയ് ആലുക്കാസില്‍ ടിബി/എച്ച്‌ഐവി ബോധവത്ക്കരണ ക്ലാസും പരിശോധന ക്യാമ്പും നടത്തി. ജില്ലാ ടിബി/എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.എം.സാജന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഡെക്‌സി സേവ്യര്‍, ദിശ ഡി.എം.ഡി.ഒ കെ.ബി.അഭിലാഷ് കുമാര്‍ ക്ലാസെടുത്തു. 250 ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയമായി. ജില്ലാ ടിബി സെന്ററും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസിസ്റ്റന്റ് മാനേജര്‍ ജി.സുര്‍ജിത്ത് അധ്യക്ഷനായി. പിആര്‍ഒ വിശ്വേശരന്‍ പിള്ള, അസിസ്റ്റന്റ് മാനേജര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments