Skip to main content

അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പത്തനംതിട്ടആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ തസ്തികയിലേക്കും പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ് തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്കും  അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ 43,400-91,200).

ക്ലർക്ക് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ക്ലർക്ക്/സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ 26,500-60,700) ക്ലർക്ക് തസ്തികയിലെ അപേക്ഷകർ കമ്പ്യൂട്ടറിൽ ഡാറ്റ എൻട്രി ചെയ്യുന്നതിൽ പ്രാവീണ്യമുള്ളവരായിരിക്കണം.

മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രംകെ.എസ്.ആർ പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷവകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ ജനുവരി 28 നു മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർകേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം T.C-43/1039കൊച്ചാർ റോഡ്ചെന്തിട്ടചാല പി.ഒതിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ നം: 0471-2464240.

പി.എൻ.എക്സ്. 108/2026

date