Skip to main content

വാഹന റീ ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലെ കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് ആവശ്യങ്ങള്‍ക്ക് വാഹന ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് പ്രതിമാസം  1500 കിലോമീറ്റര്‍ ഓടുന്നതിനായി പരമാവധി 35,000 രൂപ നിരക്കില്‍ ടാക്‌സി പെര്‍മിറ്റ് ഉള്ള എ/സി കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ തുക 4,20,000, നിരത ദ്രവ്യം 4200, ടെന്‍ഡര്‍ ഫോമിന്റെ വില 900+ 18% ജിഎസ്ടി = 1062

ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കണ്ടേ അവസാന തീയതി ജനുവരി 20 ഉച്ചക്ക് ഒരു മണി വരെയാണ്. അന്നേ ദിവസം പകല്‍ 2.30 ന്  ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. ടെന്‍ന്‍ഡര്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് 'കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിനുള്ള ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ശിശുവികസന പദ്ധതി ഓഫീസര്‍ കട്ടപ്പന അഡീഷണല്‍, വണ്ടന്‍മേട് പി.ഒ വണ്ടന്‍മേട് 685551 എന്ന വിലാസത്തിലോ 9745506022, 8089456022 എന്നീ നമ്പറുകളിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടാം.

date