കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും നേതൃത്വത്തിൽ ജനുവരി 25,26 തീയതികളിൽ പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ സനോജ് മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ പ്രസീത പാനൽ അവതരണവും പദ്ധതി വിശദീകരണവും നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ചെയർമാനായും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ സനോജ് എന്നിവരെ വൈസ് ചെയർമാൻമാരുമായി യോഗം തെരഞ്ഞെടുത്തു. ഇതോടൊപ്പം പ്രോഗ്രാം, ഫുഡ്, ഫിനാൻസ്, പബ്ലിസിറ്റി, ട്രോഫി ആൻഡ് സർട്ടിഫിക്കറ്റ്, ഗ്രീൻ പ്രോട്ടോകോൾ, വളണ്ടിയർ, സുവനീർ കമ്മിറ്റികളും രൂപീകരിച്ചു.
സംസ്ഥാന കേരളോത്സവം ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ബിന്ദു, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം അതുൽ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതമ്മ, പി കെ പ്രേമൻ എന്നിവർ പങ്കെടുത്തു.
- Log in to post comments