കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്ക് കാർണിവലിൽ പങ്കെടുക്കാൻ അവസരം
സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവമായ 'സവിശേഷ - കാർണിവൽ ഓഫ് ദി ഡിഫറൻ്റ്' ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും.
കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി കായിക മേളകളിൽ ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തവർ, ദേശീയ-അന്തർദേശീയ തല മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം.
അത്ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനത്തിൽ മാത്രമേ ഒരാൾക്ക് മത്സരിക്കുവാൻ സാധിക്കുകയുള്ളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിലും ഉയരം കുറഞ്ഞവരുടെ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് ഷോട്ട്പൂട്ടിലും മാത്രമാണ് അവസരം. രജിസ്റ്റർ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാർക്ക് മാത്രമായിരിക്കും മത്സരിക്കുന്നതിനായി അവസരം ലഭിക്കുക. അപേക്ഷകൾ ജനുവരി 14ന് മുൻപായി ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ ഓഫീസിൽ ലഭ്യമാക്കണം. dctsrsid@gmail.com എന്ന ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9489860460.
- Log in to post comments