Skip to main content

കേരള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക റോഡ്ഷോ പെരിയ നവോദയ വിദ്യാലയയിൽ നിന്ന് ആരംഭിച്ചു.

 

 

റോഡ് ഷോ 30 വരെ തിരുവനന്തപുരത്ത് സമാപനം

 

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഇന്റർനെറ്റ് റേഡിയോ റേഡിയോ നെല്ലിക്കയുടെ പ്രചരാണാർത്ഥം എല്ലാ ജില്ലകളിലെയും സ്കൂളുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന റോഡ് ഷോ യുടെ സംസ്ഥാന തല ഉദ്ഘാടനം പെരിയ ജവഹർ നവോദയ യിൽ നടന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജനങ്ങളും പങ്കെടുക്കുന്ന ബാലാവകാശ ബോധവൽക്കരണ റോഡ്ഷോ 30 ന് തിരുവനന്തപുരത്ത് സമാപിക്കും. ജവഹർ നവോദയ വിദ്യാലയത്തിൽ പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ അധ്യക്ഷത വഹിച്ചു..

റേഡിയോ ജോക്കിയും മെന്റലിസ്റ്റും ടെക്കിനിക്കൽ സപ്പോർട്ട് ടീമും സഞ്ചരിക്കുന്ന സ്റ്റേജിൽ സ്കൂളുകളിലെപരിപായിടുടെ ഭാഗമാകുന്നു ഓരോ സ്ഥലത്തും കുട്ടികളുമായുളള സംവാദം കലാപരിപാടികൾ തുടങ്ങി ഒരു മണിക്കൂർ ദൈർഘ്യമുളള പ്രോഗ്രാമുകൾ ഉണ്ടാവും.. ഇവ ലൈവായി റേഡിയോയിൽ ശ്രവിക്കാം.അതാത് സ്കൂളുകളിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ പൊതുസമൂഹം എന്നിവരിൽ റേഡിയോ നെല്ലിക്ക എത്തിക്കും. നിലവിൽ 15 ലക്ഷത്തോളം ശ്രോതാക്കളാണുളളത്.

 

ജനുവരി 14 മുതൽ 18 വരെ ത്യശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ റേഡിയോ നെല്ലിക്കയുടെ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. സ്റ്റാളിൽ കുട്ടികളും അധ്യാപകരുമായുളള അഭിമുഖങ്ങളും വേദികളിലെ പരിപാടികളുടെ ലൈവ് കവറേജും ഉണ്ടാകും. കലോത്സവത്തിലും റോഡ്ഷോ വാഹനം എത്തിച്ചേരും. 

 

നവോദയ സ്കൂൾ-പെരിയ, ദുർഗ്ഗ എച്ച്.എസ്.എസ്- കാഞ്ഞങ്ങാട്, രാജാസ് എച്ച്.എസ്.എസ്-നീലേശ്വരം, ജി.എച്ച്.എസ്.എസ് കുട്ടമത്ത്-ചെറുവത്തൂർ, എന്നിവിടങ്ങളിൽ കാസർകോട് ജില്ലയിൽ പര്യടനം നടത്തും. കണ്ണൂരിൽ ചൊവ്വ എച്ച്.എസ്.എസ്, കടമ്പൂർ എച്ച്.എസ്.എസ്, എകെജി എച്ച്.എസ്.എസ്- പിണറായി, ജി.എച്ച്.എസ് മാനന്തവാടി, എസ് കെ എം ജെ സ്കൂൾ-കൽപ്പറ്റ, എച്ച്.എസ്-കൊടുവള്ളി, ഗവ. എച്ച് എസ് -പുതുപ്പാടി,ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ- കോഴിക്കോട് സി.യു ക്യാമ്പസ് സ്കൂൾ- തിരൂരങ്ങാടി, രാജാസ് -കോട്ടയ്ക്കൽ, കുറ്റിപ്പുറം ജി.എച്ച് എസ്, സെൻ്റ് ക്ലേയർ ജി.എച്ച്.എസ്.എസ്-തൃശ്ശൂർ, ബത്ലഹേം എച്ച്.എസ്.എസ്- മണ്ണുത്തി, മൊയൻ മെമ്മോറിയൽ എച്ച് എസ്-പാലക്കാട്, കണ്ണാടി എച്ച്.എസ്.എസ്, ചെറുപുഷ്പം സ്കൂൾ- വടക്കഞ്ചേരി, ഹോളി ഫാമിലി എച്ച് എസ്- അങ്കമാലി, ജി.എച്ച്.എസ്-' പെരുമ്പാവൂർ, St.അഗസ്റ്റിൻ എച്ച് എസ് എസ്-കരിങ്കുന്നം, എപിജെഅബ്ദുൽ കലാം എച്ച് എസ് എസ് -തൊടുപുഴ, St.തോമസ്-പാലാ, ബേക്കർ മെമ്മോറിയൽ-കോട്ടയം, വാഴപ്പള്ളി St. തെരേസാസ്- ചങ്ങന്നാശ്ശേരി, ഗവ.എച്ച്എസ്-ആലപ്പുഴ, മോഡൽ ജി എച്ച് എസ് -അമ്പലപ്പുഴ, ഗവ.എച്ച്എസ്-ചെങ്ങന്നൂർ, എൻഎസ്എസ് എച്ച് എസ് എസ് -പന്തളം, ബോയ്സ് ജിഎച്ച് എസ് എസ് -അടൂർ, കുളക്കട ഗവ.എച്ച്എസ് -കൊട്ടാരക്കര, ഗവ.എച്ച്എസ്-സാദാനന്ദപുരം, ജി എച്ച്എസ് ചടയമംഗലം, St .ജോസഫ് എച്ച് എസ് എസ് -പാളയം, ഗവ.കോട്ടൻ ഹിൽ എച്ച് എസ് എസ്-വഴുതക്കാട് തുടങ്ങിയ സ്കൂളുകളി ലൂടെയാകും റോഡ്ഷോ കടന്നുപോവുക.

റോഡ് ഷോയുടെ സമാപന ദിവസമായ ജനുവരി 30 ന് ബാലാവകാശ കമ്മിഷൻ്റെ ആഭിമുഖ്യത്തിൻ സൈക്കിൾ റാലി സംഘടിക്കും. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്നും വഴുതക്കാട് ഗവ.കോട്ടൺ ഹിൽ സ്കൂളിൽ റാലി അവസാനിക്കും.

 

 

date