Skip to main content

അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം  നടത്തും.  ജനുവരി 23ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിൽ  ഇതിനായി  അഭിമുഖം നടത്തും. യോഗ്യതകള്‍- ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്നും ന്യൂറോളജിയില്‍ മെഡിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി  (ഡി.എം), മൂന്ന് വര്‍ഷത്തെ അധ്യാപന  പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന  പരിചയം, പെര്‍മെനന്റ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി. താല്‍പര്യമുള്ളവർ  ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ  രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം സ്വന്തം ചെലവില്‍ ഈ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477-2282015
 

date