Skip to main content

ഹരിത കർമ്മ സേനാംഗങ്ങൾക്ക് ജില്ലാതല ക്വിസ് മത്സരം*

ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി ജില്ലയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂർ സിവിൽ സ്റ്റേഷൻ ജില്ലാ ആസൂത്രണ ഭവൻ ഹാളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പരിസ്ഥിതി പുനസ്ഥാപനത്തിന്റെ പത്തുവർഷങ്ങൾ" എന്ന ജില്ലാതല സെമിനാറിന്റെ ഭാഗമായാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർമാർ മുഖേന 9496217532 എന്ന നമ്പറിൽ ജനുവരി 15ന് മുൻപേ രജിസ്റ്റർ ചെയ്യണം.

date