Skip to main content

ദേശീയ സരസ്സ് മേളയില്‍ റെക്കോര്‍ഡ് വിറ്റുവരവ്; വിപണനത്തിലൂടെ നേടിയത് 14 കോടിയോളം രൂപ

തൃത്താല ചാലിശ്ശേരിയില്‍ സമാപിച്ച പതിമൂന്നാമത് ദേശീയ സരസ്സ് മേളയില്‍ വിപണന-ഭക്ഷണ സ്റ്റാളുകള്‍ക്ക് റെക്കോര്‍ഡ് വിറ്റുവരവ്. മേളയുടെ ഭാഗമായുള്ള ഫുഡ് കോര്‍ട്ടില്‍ നിന്ന് 1.91 കോടി രൂപയും വിവിധ വിപണന സ്റ്റാളുകളില്‍ നിന്ന് 12.06 കോടി രൂപയും ഉള്‍പ്പെടെ ഏകദേശം 14 കോടിയോളം രൂപയുടെ വില്‍പ്പനയാണ് നടന്നത്. കുടുംബശ്രീ യൂണിറ്റുകളുടെ പ്രദര്‍ശന-വിപണന സ്റ്റാളുകളിലും പെയ്ഡ് സ്റ്റാളുകളിലുമായി ആകെ 12,06,08,886 രൂപയുടെ വിറ്റുവരവുണ്ടായി. ഏറ്റവും കൂടുതല്‍ വ്യാപാരം നടന്ന മേളയുടെ ഒന്‍പതാം ദിനത്തില്‍  1,27,88,362 രൂപ വിപണന സ്റ്റാളുകളില്‍ നിന്ന് ലഭിച്ചു.

ഫുഡ് കോര്‍ട്ടില്‍ നിന്ന് ആകെ 1,91,25,760 രൂപയാണ് ലഭിച്ചത്. സമാപന ദിവസമായ ജനുവരി 11-ന് മാത്രം 31,91,220 രൂപയുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിറ്റഴിച്ചു. മേളയിലെ പ്രധാന ആകര്‍ഷണമായിരുന്ന 'അട്ടപ്പാടി വനസുന്ദരി'  സ്റ്റാളുകളില്‍ നിന്ന് മാത്രമായി 38,41,000 രൂപയുടെ വിറ്റുവരവുണ്ടായി. ആകെ 273 പ്രദര്‍ശന-വിപണന സ്റ്റാളുകളും 31 ഫുഡ് സ്റ്റാളുകളും 21 പെയ്ഡ് സ്റ്റാളുകളുമാണ് മേളയില്‍ അണിനിരന്നത്.

date