Post Category
സ്റ്റാന്റിംഗ് കൗൺസൽ: അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുളള ഓംബുഡ്സ്പേഴ്സൺ/ഓംബുഡ്സ്പേഴ്സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമ സഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസൽമാരെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദാംശങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 15 വൈകിട്ട് 5നകം മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസ്, മൂന്നാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ. പി.ഒ., തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ അയക്കണം.
പി.എൻ.എക്സ്. 166/2026
date
- Log in to post comments