അറിയിപ്പുകൾ
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷത്തെ പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രീ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത +2), ആറ് മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത SSLC) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഓൺലൈൻ/റെഗുലർ/പാർട്ട് ടൈം ബാച്ചുകൾ, മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
ഫോൺ: 7994449314
സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രി എക്സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി റ്റി പി എന്നീ കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം നൽകുന്നു. ഫെബ്രുവരി 18 രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്. ഡി റ്റി പി കോഴ്സിന്- ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പൻ്റ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 16 രാവിലെ 4.30ന് മുൻപ് ഓഫിസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ പ്രീ.എക്സാമിനേഷൻ ട്രെയിനിംഗ് സെൻററിലും ലഭ്യമാണ് .
ഫോൺ -
0484-2623304, 9188581148, 8921708401
ക്വട്ടേഷൻ നോട്ടീസ്
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ അധീനതയിലുള്ള മുനമ്പം ഫിഷിംഗ് ഹാർബറിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ ആൾവീതം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ഫോൺ: 0484 2307370
ക്വട്ടേഷനുകൾ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള വാട്ടർ ടാങ്കിന്റെ കിഴക്കുഭാഗത്തുള്ള ഒരു മുറി (പ്രൊവിഷൻ സ്റ്റോർ) 2026 ഫെബ്രുവരി ഒന്ന് മുതൽ 2027 ജനുവരി ഒന്നു വരെ വാടകയ്ക്ക് നൽകുന്നതിന് പ്രത്യേകം ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഫോൺ- 0484 2967371
ക്വട്ടേഷൻ/ലേല പരസ്യം
മുനമ്പം ഫിഷിംഗ് ഹാർബറിൽ ഐസ്ക്രഷർ സ്ഥാപിക്കുന്നതിന് (3 എണ്ണം) 2026 ഫെബ്രുവരി ഒന്ന് മുതൽ 2027 ജനുവരി 1 വരെ സ്ഥലം ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഫോൺ:-0484 2967371
സീനിയർ റസിഡൻ്റ് നിയമനം
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഡയഗ്നോസിസ് വിഭാഗങ്ങളിൽ സീനിയർ റസിഡൻ്റ് തസ്തികയിലേക്ക് വിവിധ സ്കീമുകൾ മുഖേന ആറ് മാസം കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, എം ഡി/ ഡിഎൻബി ഇൻ റേഡിയോഡയഗ്നോസിസ്, ടി സി എം സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 19 തിങ്കളാഴ്ച എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ കാര്യാലയത്തിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.
നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഡയഗ്നോസിസ്, കാർഡിയോതൊറാസിക് & വാസ്കുലാർ സർജറി എന്നീ വിഭാഗങ്ങളിൽ ജൂനിയർ റസിഡൻ്റ് തസ്തികയിലേക്ക് മെഡിസെപ് പദ്ധതി മുഖേന താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസും, ടി സി എം സി രജിസ്ട്രേഷനും റേഡിയോളജിയിൽ രണ്ടുവർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക്
ജൂനിയർ റസിഡഡന്റ് (റേഡിയോഡയഗ്നോസിസ് വിഭാഗം) തസ്തികയിലേക്കും, എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് ജൂനിയർ റസിഡന്റ് (കാർഡിയോതൊറാസിക് വാസ്കുലാർ സർജറിവിങ്) തസ്തികയിലേക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ വയസ്സ് യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 19 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ കാര്യാലയത്തിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 11:00 മുതൽ 11:30 വരെ മാത്രമായിരിക്കും.
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലാ പഞ്ചായത്ത് 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന മേളം പദ്ധതിയിലേക്ക് ചെണ്ട, തകിൽ, വലംതല, റിഥം പാഡ്, പെരുമ്പറ, കൊമ്പ് (ഏറ്റവും വലുത്) എന്നീ വാദ്യോപകരണങ്ങൾ സപ്ലൈ ചെയ്യുവാൻ അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കാക്കനാട് സിവിൽ സ്റ്റേഷനിലുളള ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484 2422256
മഹാരാജാസ് കോളേജിൽ അന്താരാഷ്ട്ര ഫിസിക്സ് കോൺഫറൻസ് ഇന്ന് (ജനുവരി 14) മുതൽ
മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികത്തിന്റെയും, ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ബിരുദ കോഴ്സുകളുടെ 100-ാം വാർഷികത്തിന്റെയും ഭാഗമായി അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'റീസെന്റ് ട്രെൻഡ്സ് ഇൻ ഫിസിക്സ്' എന്ന വിഷയത്തിൽ ഇന്നും നാളെയുമായാണ് കോൺഫറൻസ് നടക്കുന്നത്. കോളേജിലെ ജി.എൻ.ആർ കോളേജിലെ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ പ്രൊഫസ്സർമാരായ കെ.എൽ. സെബാസ്റ്റ്യൻ, കാർലോസ് ലൂണ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിലെയും വിദേശത്തെയും വിവിധ സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള അധ്യാപകരും ഗവേഷകരും കോൺഫറൻസിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
നിയമനം
എറണാകുളം ജില്ലയിൽ ആരോഗ്യ കേരളത്തിന് കീഴിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, ലാബ് ടെക്നീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഓർത്തോ പീഡിക്സ്, പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്റ്റ്) എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ കേരളം വെബ്സൈറ്റ് സന്ദർശിക്കുക.
- Log in to post comments