Skip to main content

അക്കൊമഡേഷൻ സെന്ററുകളിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം

സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ താമസത്തിനായി ഒരുക്കിയ അക്കൊമഡേഷൻ സെന്ററുകൾ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മുണ്ടുപാലം സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദർശിച്ചത്. മെത്തയും ഷീറ്റും തലയിണയും സോപ്പും, ചീപ്പും പേസ്റ്റും അടക്കം എല്ലാവിധ സൗകര്യങ്ങളും  ഓരോ അക്കൊമഡേഷൻ സെന്ററുകളിലും ഒരുക്കിയിട്ടുണ്ടെന്നും ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ പരിശോധിച്ചതായും മന്ത്രി പറഞ്ഞു. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം അക്കൊമഡേഷൻ സെന്ററുകൾ സന്ദർശിച്ചു.

date