Skip to main content

ലോകയുക്ത സിറ്റിംഗ് കണ്ണൂരും കോഴിക്കോടും

സംസ്ഥാന ലോകയുക്ത കണ്ണൂരിലുംകോഴിക്കോടും സിറ്റിംഗ് നടത്തുന്നു. കണ്ണൂരില്‍ 20ന് രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 22ന് കോഴിക്കോട് രാവിലെ പത്തരയ്ക്ക് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമായിരിക്കും സിറ്റിങ്ങുകള്‍ നടക്കുക. കണ്ണൂരില്‍ ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍കുമാറിന്റെയും ഉപലോകാ യുക്ത ജസ്റ്റിസ്  വി ഷേര്‍സിയുടെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചും കോഴിക്കോട് ജസ്റ്റിസ്  വി.ഷെര്‍സിയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചും പരാതികള്‍ പരിഗണിക്കുന്നു. പുതിയ പരാതികളും ഈ ദിവസങ്ങളില്‍ സ്വീകരിക്കും.
 

date