അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിജിറ്റല്‍ ഓഫീസ് എസന്‍ഷ്യല്‍സ് വിത്ത് ടാലി ആന്‍ഡ് മലയാളം, ടാലി വിത്ത് ജി എസ് ടി, ഡി സി എഫ് എ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. റഗുലര്‍, മോര്‍ണിങ്, ഈവനിങ് ബാച്ചുകള്‍ ലഭ്യമാണ്. ടാലി, ഡി.സി.എഫ്.എ കോഴ്സുകള്‍ക്ക് പ്ലസ് ടു കൊമേഴ്സും മറ്റെല്ലാ കോഴ്സുകള്‍ക്കും എസ്.എസ്.എല്‍.സിയുമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.lbscentre.kerala.gov.in ല്‍ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി (SC/ST/OEC) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്‍ഡ്സ് ആനുകൂല്യത്തോടെ പഠിക്കാനുള്ള സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ആലത്തൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പഞ്ചായത്ത് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04922-222660, 9447430171.
- Log in to post comments