Skip to main content

സംരംഭകത്വ പരിശീലന പരിപാടി ഇന്ന്

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ എസ് ബി സി ഡി സി) ജില്ലാ ഓഫീസ് ഇന്ന് ( ജനുവരി 14) രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ബി രാജു ഉദ്ഘാടനം ചെയ്യും.  പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കെ പ്രേമ അധ്യക്ഷത വഹിക്കും.  ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ( NBCFDC) യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴില്‍ സംരംഭകര്‍ക്ക് ബിസിനസ്സ് സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ നിയമവശങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, പ്രൊജക്ട് ഐഡന്റിഫിക്കേഷന്‍, കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികള്‍, വായ്പ തിരിച്ചടവ് എന്നീ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

date