Skip to main content

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം,  2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്.  ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ്‌ ചെയ്യണം. 

അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യമായ ബിരുദമുള്ളവരായിരിക്കണം.   പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും  പട്ടികജാതി/ പട്ടികവർഗ/ എസ്.ഇ.ബി.സി. വിഭാഗത്തിന് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാ പരീക്ഷാ വിജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ ബി എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം.  കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364

പി.എൻ.എക്സ്. 177/202

date