Skip to main content
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായം

 

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. വീര്പരിവാര്‍ സഹായത യോജനയുടെ ഭാഗമായി നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശനുസരണം ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ്  ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ജില്ലാ  ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലീഗല്‍ ക്ലിനിക് എല്ലാ ചൊവ്വാഴ്യും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ വിമുക്തഭടന്മാര്‍ സേവനം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അറിയിച്ചു.

date