Skip to main content

തൊഴിൽ മേള ജനുവരി 22ന്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് ജനുവരി 22ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഉദ്യോഗാർഥികളെ പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്‌, ടെക്നിക്കൽ, മാർക്കറ്റിങ്ങ്, ഇൻഷുറൻസ് മുതലായ മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDw7 മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471 2533071.

പി.എൻ.എക്സ്. 184/2026

date