Post Category
തൊഴിൽമേള ജനുവരി 22 ന്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ വച്ച് ജനുവരി 22 ന് ‘തൊഴിൽ മേള – 2026’ നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഉദ്യോഗാർഥികളെ പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്മെന്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ്, ഇൻഷുറൻസ് മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എല്ലാ തരത്തിലുള്ള തൊഴിൽ അന്വേഷകർക്കും മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDW7 രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471-2530371.
പി.എൻ.എക്സ്. 202/2026
date
- Log in to post comments