പാലിയേറ്റീവ് ദിനാചരണം ജില്ലാതല ഉദ്ഘാടനം
പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിന്ധ്യ മേരി ജോണ്‍ അധ്യക്ഷയായി. അഡീഷണല്‍ ഡി.എം.ഒ വി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ കെ പി നാരായണന്, കെ ടി മുഹ്സിന്, ടെക്നിക്കല്‍ അസിസ്റ്റന്റ് പ്രമോദ്, എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ നൗഷാദ്, പാലിയേറ്റീവ് കോഓഡിനേറ്റര്‍ ഹരിദാസ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. 'പാലിയേറ്റീവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്' വിഷയത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ റാന്‍ഡോള്‍ഫ് വിന്‍സന്റ് ക്ലാസെടുത്തു. സ്കൂളിലെ അധ്യാപകരും വിദ്യര്‍ഥികളും പങ്കെടുത്തു.
- Log in to post comments