Skip to main content

സംസ്ഥാന പെൻഷൻകാർക്ക് ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും പൂർത്തിയാക്കണം

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായനികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 2026 ജനുവരി 25-ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം.

സ്റ്റേറ്റ്മെന്റ് pension.treasury@kerala.gov.in എന്ന ഇമെയിൽ ഐഡിയിൽ സ്‌കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in എന്ന ട്രഷറി 2026 പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. നിർദേശിച്ച തീയതിക്കകം സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പക്ഷം2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി (New Regime പ്രകാരം) ഫെബ്രുവരിമാർച്ച് മാസങ്ങളിൽ തുല്യ ഗഡുക്കളായി ഈടാക്കുന്നതായിരിക്കും.ഇതോടൊപ്പംഇതുവരെ പെൻഷനേഴ്‌സ് ഡാറ്റാ ഷീറ്റ് ട്രഷറികളിൽ സമർപ്പിക്കാത്ത പെൻഷൻകാർ  എത്രയും വേഗം സമർപ്പിക്കണമെന്നും അറിയിച്ചു.

വാർഷിക മസ്റ്ററിങ് ഇതുവരെ നടത്താത്ത പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും തുടർപെൻഷൻ ലഭിക്കുന്നതിനായി സമീപ ട്രഷറികളിൽ നേരിട്ട് ഹാജരായോ Life Jeevan Pramaan ആപ്പ്/പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സമർപ്പിച്ചോ മസ്റ്ററിങ് പൂർത്തിയാക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പെൻഷൻ താത്കാലികമായി നിർത്തിവെക്കുന്നതായിരിക്കും എന്നും ട്രഷറി വകുപ്പ് അറിയിച്ചു.

പി.എൻ.എക്സ്. 213/2026

date