Skip to main content

സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ – “'കമ്മ്യൂൺ'” കേന്ദ്രം 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഐ.ടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ കമ്മ്യൂൺ” ‘വർക്ക് നിയർ ഹോം’ (WNH) പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം ജനുവരി 19 വൈകിട്ട് 4 ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മാസ്കോട്ട് ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണികെ.ബി. ഗണേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. അതിൽ കേരളത്തിന്റെ പ്രസക്തി വളരെ വലുതാണ്. വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ആഗോളതലത്തിൽ പ്രൊഫഷണലുകളെ മാറിചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ വർക്ക് നിയർ ഹോം’ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന്  മന്ത്രി പറഞ്ഞു.

കെ-ഡിസ്ക് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്. ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരിരാമനാട്ടുകരതളിപ്പറമ്പ്പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകകഴിവുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികകേരളത്തെ ഒരു ആഗോള സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബ്’ ആയി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസംദീർഘദൂര യാത്രകൾസുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയ വെല്ലുവിളികൾക്കുള്ള ഫലപ്രദമായ പരിഹാരമാണിതെന്ന് മന്ത്രി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വർക്ക് നിയർ ഹോം ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന 5000 കോടി രൂപയോളം സാമ്പത്തിക മൂല്യം ഇതിലൂടെ കേരളത്തിനുള്ളിൽ തന്നെ നിലനിർത്താൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി വർക്ക് നിയർ ഹോം’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും ആഗോള തൊഴിൽ വിപണിയിൽ കേരളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. മികച്ച തൊഴിൽ തേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് ഒഴിവാക്കിഅവർക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച കരിയർ ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും.

 

ആധുനിക സൗകര്യങ്ങളോടെ കൊട്ടാരക്കരയിലെ കമ്മ്യൂൺ സെന്റർ

കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്‌പേസുകളാണുള്ളത്. ചെറുകിട നഗരങ്ങളിൽ പ്ലഗ് ആൻഡ് പ്ലേ’ (Plug-and-Play) മാതൃകയിലാണ് വർക്ക് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ്എയർകണ്ടീഷൻ ചെയ്ത കാബിനുകൾമീറ്റിംഗ് റൂമുകൾകോൺഫറൻസ് ഹാൾകഫറ്റീരിയ എന്നിവയടക്കം ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം. റിമോട്ട് ജീവനക്കാർഫ്രീലാൻസർമാർസ്റ്റാർട്ടപ്പുകൾപഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ. പ്രത്യേകിച്ച്കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്ക് സുരക്ഷിതമായ ഈ തൊഴിലിടങ്ങൾ വലിയ മുതൽക്കൂട്ടാകും.

ബി.എസ്.എൻ.എൽ കെട്ടിടത്തിന്റെ താഴത്തെ ഫ്ലോറും ഒന്നാം നിലയും പൂർണ്ണമായും കേന്ദ്രത്തിനായി പ്രയോജനപ്പെടുത്തും. വലിയൊരു തൊഴിൽ സേനയെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കെട്ടിടത്തിൽആകർഷകമായ ഇന്റീരിയർ ഡിസൈനുകളും ആധുനിക ഫർണിച്ചറുകളും ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 4.87 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്. വർക്ക് നിയർ ഹോം സെന്റർ സജ്ജമാക്കുന്നതിനായി ബി.എസ്.എൻ.എൽ കെട്ടിടം പത്ത് വർഷത്തെ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുകയാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതൽ 24 വരെ വിപുലമായ ലേണിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. AR/VR, റോബോട്ടിക്‌സ്ഡ്രോൺ എക്‌സ്പീരിയൻഷ്യൽ സോണുകൾ. വിദഗ്ദ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓൺ സെഷനുകൾ എന്നിവയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാനാകും.

പി.എൻ.എക്സ്. 218/2026

date