Skip to main content

 ആശയങ്ങൾ ആകാശത്തോളം:   ലിയോറ  ഇന്നൊവേഷൻ കോൺക്ളേവുമായി കുടുംബശ്രീ 

 ഉദ്ഘാടനം എറണാകുളം കളമശ്ശേരി  കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ രാവിലെ 11.30-ന്  മന്ത്രി എം.ബി രാജേഷ് 

തിരഞ്ഞെടുത്ത 150 ബാലസഭാംഗങ്ങൾ അതിനൂതന ആശയങ്ങൾ അവതരിപ്പിക്കുന്നു

കളമശേരി: കുട്ടികൾ അവതരിപ്പിക്കുന്ന  അതിനൂതന ആശയങ്ങളുമായി  കുടുംബശ്രീയുടെ ലിയോറ  ഇന്നൊവേഷൻ കോൺക്ളേവിന് 
ഇന്നും നാളെയുമായി (ജനുവരി 17,  18)  എറണാകുളം കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ് മിഷൻ കാമ്പസിൽ 
സംഘടിപ്പിക്കും. . ഒാരോ ജില്ലയിൽ നിന്നും അട്ടപ്പാടിയിൽ നിന്നും പത്തു വീതം കുട്ടികളെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആകെ 150 കുട്ടികൾ ഇതിൽ പങ്കെടുക്കും. വ്യത്യസ്ത മേഖലകളിലുളളതും കുട്ടികൾ തന്നെ കണ്ടെത്തുന്നതുമായ പ്രശ്നങ്ങളും അവയ്ക്കുളള പരിഹാരവുമാണ് നൂതനാശയങ്ങളായി കോൺക്ളേവിൽ അവതരിപ്പിക്കുന്നത്. 
കോൺക്ളേവ്. ഇന്ന് (ജനുവരി 17-) എറണാകുളം കളമശ്ശേരി സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ രാവിലെ 11.30-ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കളമശ്ശേരി നഗരസഭാധ്യക്ഷൻ ജമാൽ മണക്കാടൻ അധ്യക്ഷത വഹിക്കും.
സിനിമാതാരം സരയൂ മോഹൻ വിശിഷ്ടാതിഥിയാകും.  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷൽ സെക്രട്ടറി ശ്രീറാം സംബശിവ റാവു, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ്, കേരള സ്റ്റാർട്ടപ്  മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ  ടോം തോമസ് എന്നിവർ മുഖ്യാതിഥികളാകും. 
   
അഗ്രികൾച്ചർ, വേസ്റ്റ് മാനേജ്മെന്റ്,  ആർട്ട് കൾച്ചർ ആൻഡ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ ടെക്നോളജി, സോഷ്യൽഇൻക്ളൂഷൻ, ഹെൽത്ത് ഹൈജീൻ ആൻഡ് ന്യൂട്രീഷൻ, എജ്യുക്കേഷൻ ആൻഡ് ലൈഫ് സ്കിൽസ് തുടങ്ങി ഏഴ് വ്യത്യസ്ത തീമുകളാണ് കുട്ടികൾക്ക് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ സ്വന്തമായി ഒട്ടേറെ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളാണ് കോൺക്ളേവിൽ അവതരിപ്പിക്കുക. പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ടവയാണ് കുട്ടികൾ അവതരിപ്പിക്കുന്ന ആശയങ്ങളിൽ ഏറെയും. പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടികൾ അവതരിപ്പിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടും.  

നാലു വേദികൾ ഉളളതിൽ പ്രധാന വേദിയിൽ മാത്രമായിരിക്കും പ്രബന്ധാവതരണ മത്സരം നടത്തുക.  33 പേർ പ്രധാന വേദിയിൽ മത്സരിക്കും. ഇംഗ്ളീഷിലാകും ഇതിന്റെ അവതരണം. ഇതോടൊപ്പം മറ്റ് മൂന്നു വേദികളിലും കുട്ടികൾ പ്രത്യേ കം ക്ഷണിക്കപ്പെട്ട വിദഗ്ധരുടെ മുന്നിൽ തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജില്ലാതല പ്രബന്ധാവതരണത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളാണ് കോൺക്ളേവിൽ പ്രബന്ധാവതരണം നടത്തുക. കൃഷിക്ക് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളിൽ നിന്നും ഹെയർ ഒായിൽ തയ്യാറാക്കുന്നതു മുതൽ ഉപയോഗശൂന്യമായ ഡയപ്പറുകളിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ ഉൽപാദിപ്പിക്കുന്നതു വരെയുള്ള ആശയങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുക.   മികച്ച പ്രബന്ധാവതരണം നടത്തുന്നവർക്ക്    പ്രത്യേക പുരസ്കാരവും നൽകും. കൂടാതെ കോൺക്ളേവിനോടനുബന്ധിച്ച് റോബോട്ടിക്സ്, ഡ്രോൺ, ഫാബ് ലാബ്, തിങ്കർ ഹബ്ബ് എന്നിവ സംബന്ധിച്ച് പഠിക്കാനും വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.

കുട്ടികളുടെ ബൗദ്ധികശേഷിയെ പരമാവധി ഉണർത്തിക്കൊണ്ട് ശാസ്ത്ര സാങ്കേതിക മേഖലകൾ ഉൾപ്പെടെ വ്യത്യസ്തമായ രംഗങ്ങളിൽ അറിവിനൊപ്പം പുത്തൻ ആശയങ്ങൾ കണ്ടെത്താൻ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  ഒരു വർഷം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കോൺക്ളേവ് സംഘടിപ്പിക്കുന്നത്. കോൺക്ളേവിന്റെ ആദ്യപടിയായി കഴിഞ്ഞ വർഷം ബ്ളോക്ക്തലത്തിൽ കുട്ടികൾക്കായി ഇന്നവേഷൻ ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ മികച്ച ആശയങ്ങൾ അവതരിപ്പിച്ച 150 കുട്ടികൾക്കായി ലിയോറ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുകയും ഇതിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫെല്ലോഷിപ്പും നൽകിയിരുന്നു.

കുടുംബശ്രീ പ്രോഗ്രാം ഓഫിസർ ഡോ.ബി ശ്രീജിത്ത് സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ ആമുഖ അവതരണം നടത്തും.
കളമശ്ശേരി നഗരസഭ വാർഡ് കൗൺസിലർ കെ.ബി ബാബുരാജ്, ഉദ്ധ്യം ലേണിംഗ് ഫൗണ്ടേഷൻ സി. ഇ .ഓ   മെക്കിൻ മഹേശ്വരി, സേവ് ദി ചിൽഡ്രൻ പ്രോഗ്രാം ഹെഡ് മിൻ്റൂ ദേ ബ്‌നാഥ്,  യൂണിസെ ഫ്  സോഷ്യൽ പോളിസി  സ്പെഷലിസ്റ്റ് ഗണേശൻ കുമരെശൻ,  കളനശേരി ഈസ്റ്റ് സി.ഡി.എസ്
 അധ്യക്ഷമാരായ  സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവർ  അശംസി ക്കും. ജില്ലാമിഷൻ കോർഡിനേറ്റർ റെജീന ടി.എം നന്ദി പറയും. 

പബ്ലിക് റിലേഷൻസ് ഓഫീസർ
കുടുംബശ്രീ

date