Skip to main content

പൊതിയിൽ ക്ഷേത്രക്കടവ് പുനരുദ്ധാരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചു

വർഷങ്ങളായി തകർന്നു കിടന്ന സൗത്ത് വാഴക്കുളം പൊതിയിൽ ക്ഷേത്രക്കടവിന്റെ പുനരുദ്ധാരണത്തിന് വഴിതെളിയുന്നു. 2018-ലെ പ്രളയത്തിൽ ചെളിയും എക്കലും അടിഞ്ഞ് ഉപയോഗശൂന്യമായി കിടന്ന കടവ് വൃത്തിയാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാധാകൃഷ്ണന്റെ ഇടപെടലിനെത്തുടർന്നാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങിയത്. പദ്ധതി നിർവഹണത്തിനായി സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പെടുത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

2018-ലെ പ്രളയത്തിൽ കടവിൽ വൻതോതിൽ എക്കലും ചെളിയും അടിഞ്ഞുകൂടിയതോടെ ഒഴുക്ക് തടസ്സപ്പെടുകയും കടവ് ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.

കടവിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ സ്ഥലം സന്ദർശിക്കുകയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി അടിയന്തര ചർച്ച നടത്തുകയും ചെയ്തു. 

മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. അബ്ബാസ്,  നാവിഗേഷൻ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനിയർ സരിത എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ അടിയന്തരമായി ഫണ്ട് അനുവദിച്ചത്. 

ഇതോടെ വരാനിരിക്കുന്ന ഉത്സവത്തിന് മുന്നോടിയായി കടവ് നവീകരിക്കാൻ പറ്റുമെന്നും  ആറാട്ട് കൂടുതൽ മികവോടെ നടത്താൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താറും പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമയ്യ ടീച്ചർ, ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് പി. എൻ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ഉപയോഗത്തിനായി വിവിധ സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും  ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി 19 ഉച്ചയ്ക്ക് 2:30 വരെ ക്വട്ടേഷൻ സമർപ്പിക്കാം. 
ഫോൺ:04842562042

date