Skip to main content

മോക്ഡ്രില്‍ 19ന് വഞ്ചിക്കവലയില്‍

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് 19 തിങ്കളാഴ്ച്ച 11 മണിക്ക് വഞ്ചിക്കവല ഇലഞ്ഞിച്ചോട് പേപ്പാറയില്‍ മോക്ക്ഡ്രില്‍ നടത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടാകുന്ന രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമാണ് മോക്ക് ഡ്രില്ലില്‍ ആവിഷ്‌ക്കരിക്കുന്നത്.

ദുരന്ത സാഹചര്യങ്ങളില്‍ ഓറഞ്ച് ബുക്ക് പ്രകാരമുള്ള ചുമതലകള്‍ സംബന്ധിച്ച് ഓരോ വകുപ്പുകള്‍ക്കും അവബോധം പകരുന്നതിനും ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ കണ്ടെത്തുന്നതിനുമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ടേബിള്‍ ടോപ് മീറ്റിങ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ഡെപ്യൂട്ടി കമാന്‍ഡന്റ് സങ്കേത്. ജി പവര്‍ പോയിന്റ് അവതരണം  നടത്തി.

മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് റവന്യൂ, പഞ്ചായത്ത്, ഫയര്‍ ഫോഴ്‌സ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

യോഗത്തില്‍ എന്‍ ഡി ആര്‍ എഫ് ടീം കമാന്‍ഡര്‍ പ്രശാന്ത് ജി. സി, മറ്റ് കമാന്‍ഡോകളായ വൈശാഖ് വി, അജയ് ശങ്കര്‍ വി. എം, ജിനേഷ് പി,ദേവരാജന്‍ ആര്‍ ജൂനിയര്‍ സൂപ്രണ്ട് (ഡി. എം ) ജെയിന്‍ സ്റ്റീഫന്‍, ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് റ്റി. ആര്‍, പ്ലാനിങ് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം 1: മോക്ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ടേബിള്‍ ടോപ് മീറ്റിങ്ങില്‍ എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ സങ്കേത്. ജി സംസാരിക്കുന്നു.

date