കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റുമാരുടെ ഒഴിവ്
ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാല്‍ നിലവില്‍ മറ്റ് ജില്ലകളില്‍ സിഡിഎസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ബന്ധപ്പെട്ട ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് സമര്‍പ്പിക്കണം.
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.
അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/സഹകരണ സംഘങ്ങള്‍ / സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിംഗില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
20 നും 36 നും മധ്യേ (2025 സെപ്റ്റംബര്‍ 1-ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (ദിവസ വേതനം) 40 വയസ്സ് വരെ അപേക്ഷിക്കാം.
അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 14 വൈകുന്നേരം 5.00 മണിവരെ. പരീക്ഷഫീസായി ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി ജില്ലയുടെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ ട്രാന്‍സ്ജെന്‍ഡര്‍ /എസ്.സി/ എസ്.റ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍,ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി,പിന്-685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ 2026 ജനുവരി 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ - കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ - എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. 2026 ഫെബ്രുവരി 14 ന് ആണ് എഴുത്തുപരീക്ഷ. ഫോണ്‍ - 0486 2232223.
- Log in to post comments