Post Category
മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ് ഓംബുഡ്സ്മാന് സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ് & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഓംബുഡ്സ്മാന് ഇടുക്കി 2026 ജനുവരി 22,23, 24 എന്നീ തീയതികളില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെ സിറ്റിംഗ് നടത്തും. 22 ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 23 ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 24 ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ആണ് സിറ്റിംഗ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ തൊഴിലാളികള്‍ക്കും മേറ്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നേരിട്ട് നല്‍കാവുന്നതാണ്. ഫോണ്‍: 04862 - 291159, 9447523386. ഇ-മെയില്‍ - ombudsmanidk@gmail.com.
date
- Log in to post comments