Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷൻ ജനുവരി 24, 25, 26 തിയ്യതികളിൽ നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രോജക്റ്റിന്റെ ഭാഗമായി നിലമ്പൂർ അമൽ കോളേജിൽ പട്ടിക വർഗ മേഖലയിലെ യുവതീ- യുവാക്കൾക്കായി അഞ്ചാമത് നിലമ്പൂർ ട്രൈബൽ പ്രീമിയർ ലീഗ് 2026 സംഘടിപ്പിക്കുന്നുതിന് ആവശ്യമായ പന്തൽ, കസേര, ടേബിൾ, ടേബിൾ ക്ലോത്ത്, ഫാൻ, ഭക്ഷണം, ട്രോഫി ആൻഡ് മെഡൽ, ഫുട്ബോൾ, സൗണ്ട് സിസ്റ്റം, വാട്ടർ ടാങ്ക്, കാർപെറ്റ് തുടങ്ങിയവ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 22 വൈകീട്ട് മൂന്ന്. ജനുവരി 23 ന് രാവിലെ 10 ന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും വിവരവും എഴുതണം. ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2733470
date
- Log in to post comments