ജില്ലാ കേരളോത്സവം 24 മുതൽ
മലപ്പുറം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നുവരെ വേങ്ങര, കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.
കലാ മത്സരങ്ങൾ 24, 26, 27 തീയതികളിലും കായിക മത്സരങ്ങൾ 28, 29, 30 തീയതികളിലായി കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വച്ചും നടക്കും.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന കേരളോത്സവം സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി ഉദ്ഘാടനം ചെയ്തു. ജില്ലാ കേരളോത്സവം വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. അസ്ലു,
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.എ. മൻസൂർ തങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹനീഫ മൂന്നിയൂർ, ഷാജി പച്ചേരി, യാസ്മിൻ അരിമ്പ്ര, എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലൈല പുല്ലൂണി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ജുസൈറ മൻസൂർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാണ്ടിക്കടവത്ത് അബു താഹിർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈർ തങ്ങൾ, പി.ടി. സലാഹ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്യാം പ്രസാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.ആർ. അർജുൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ ആശ എസ്. ബാബു, മറ്റ് ജനപ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ കേരളോത്സവത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
- Log in to post comments