Skip to main content

നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി 31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള 2025-26 ജനുവരി 31ന് പാപ്പനംകോട് ശ്രീചിത്ര തിരുന്നാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ച് നടത്തും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്‍ദായകരേയും ഉദ്യോഗാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴില്‍മേളയില്‍ ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, പാരാമെഡിക്കല്‍, മാനേജ്‌മെന്റ്, ടെക്‌നിക്കല്‍, മാര്‍ക്കറ്റിംഗ് മേഖലകളിലുള്ള 60ല്‍ പരം തൊഴില്‍ദായകര്‍ പങ്കെടുക്കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, നേഴ്‌സിംഗ്, പാരാമെഡിക്കല്‍, ട്രാവല്‍ ആന്റ് ടൂറിസം യോഗ്യതയുള്ളവര്‍ക്കായി 5000ളം ഒഴിവുകളുണ്ട്. http://privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8921916220 (തിരുവനന്തപുരം)

date