*ഡിഗ്രി പഠന പദ്ധതി; പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു*
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഡിഗ്രി പഠന പദ്ധതിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച 100 പേർക്ക് ഫീസ് സബ്സിഡിയോടെയുള്ള പഠനത്തിന് ജില്ലാ പഞ്ചായത്ത് അവസരം നൽകും. ഒ.ബി.സി വിഭാഗക്കാർ 50 ശതമാനവും എസ്.സി വിഭാഗക്കാർക്ക് 75 ശതമാനവും ഫീസ് സബ്സിഡി ലഭിക്കും. എസ്.ടി വിഭാഗക്കാർ ഫീസ് അടക്കേണ്ടതില്ല.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ അധ്യക്ഷയായ പരിപാടിയിൽ സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാരി എ.എസ് ഗീത, ഡിഗ്രി പഠന പദ്ധതിയുടെ ക്ലാസ് ലീഡർമാരായ മഹമൂദ് കേളോത്ത്, എസ്. ത്രേസ്യ, എ.ആർ ബിന്ദു എന്നിവർ പങ്കെടുത്തു.
- Log in to post comments